2024 2026 ബി എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി അദ്ധ്യാപകപരിശീലനം ആരംഭിച്ചത് 14 7 2025 തിങ്കളാഴ്ചയായിരുന്നു രാവിലെ കൃത്യം 9. 30നു സ്കൂളിലെത്തി ശേഷം ഹെഡ്മാസ്റ്റർ റൂമിൽ പോയി രജിസ്റ്റർ ഓഫീസിൽ ഏൽപ്പിക്കുകയും അതിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് ഒരു മീറ്റിങ്ങിനു ശേഷം ഈശ്വര പ്രാർത്ഥനയോടുകൂടി അന്നത്തെ പ്രവർത്തി ദിനം ആരംഭിച്ചു. എനിക്ക് നിശ്ചയിച്ചിരുന്ന വിഷയ അധ്യാപികയെ കണ്ട ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്ന സ്ഥലത്തേക്ക് പോയിരുന്നു. എനിക്ക് നൽകിയിരുന്ന ക്ലാസ്സ് 8D ആയിരുന്നു. അന്നേദിവസം കുട്ടികളെ പരിചയപ്പെടുകയും ചെയ്തു. 4.45 ആയപ്പോഴേക്കും സ്കൂൾ വിടുകയും രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾ വീടുകളിലേക്ക് മടങ്ങി.
No comments:
Post a Comment