അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ വാരാന്ത്യ പ്രതിഫലന ദിവസമായിരുന്നു ഇന്ന് സാരി ടീച്ചർ അരുൺ സാർ എന്നിവരുടെ നേതൃത്വത്തിലാണ് റിഫ്ലക്ഷൻ നടന്നത് ഏകദേശം നൂറോളം പേർ പങ്കെടുത്തു ഓരോ സ്കൂളിൽ നിന്നും ഇതുവരെ റിപ്ലക്ഷൻ പറയാത്തവരാണ് തങ്ങളുടെ അനുഭവം പങ്കുവെച്ചത് ആദ്യത്തെ ആഴ്ചകൾ നല്ല അനുഭവമായിരുന്നു ലഭിച്ചത് എന്നാണ് എല്ലാ കുട്ടികളും പറഞ്ഞത് 19 സ്കൂളിലേക്ക് അധ്യാപക അധ്യാപകന് പരിശീലനത്തിനായി പോയിരുന്നത് ആർക്കും ആദ്യത്തെ ആഴ്ചയിലെ പോലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഈയാഴ്ച നേരിടേണ്ടി വരുന്നില്ല എന്ന് അനുഭവം കേട്ടപ്പോൾ മനസ്സിലായി ജനറൽ ഹാളിൽ വച്ചായിരുന്നു ഈയാഴ്ച റിഫ്ലക്ഷൻ നടന്നത് കുട്ടികൾ നല്ല രീതിയിൽ തന്നെ ബഹുമാനത്തോടെ ആയിരുന്നു നിൽക്കുന്നതെന്ന് അധ്യാപക വിദ്യാർത്ഥികൾ അനുഭവം പങ്കുവെച്ചു കൂടാതെ സ്കൂളിലെ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുവാനും ഡ്യൂട്ടി പറയുന്നത് കൃത്യമായി ചെയ്യാൻ സാധിച്ചു എന്ന് എല്ലാ വിദ്യാർത്ഥികളും പറഞ്ഞു എല്ലാ വിദ്യാർത്ഥികൾക്കും ഒരു നല്ല ആഴ്ചയായിരുന്നു കഴിഞ്ഞത് എന്ന് അവർ പറഞ്ഞു കൂടാതെ പാടാസൂത്രണമനുസരിച്ച് തന്നെ ക്ലാസ് എടുക്കാനും ക്ലാസ് നിരീക്ഷണം അതിനായി അധ്യാപകർ എത്തുകയും എല്ലാവർക്കും നല്ല രീതിയിൽ അവരെ ക്ലാസെടുത്തു കാണിക്കാൻ സാധിച്ചു എന്നും അവർ അനുഭവം പങ്കുവെച്ചു എല്ലാവർക്കും നല്ലൊരു ആഴ്ചയായിരുന്നു കഴിഞ്ഞത്.
🦋RོGོ🦋
Rocking on my Own runway🥂
Sunday, 3 August 2025
വാരാന്ത്യ പ്രതിഫലനം
ബി എഡ് കരിക്കുലത്തിൻറെ ഭാഗമായിട്ടുള്ള അധ്യാപക പ അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ കഴിഞ്ഞത് 27.7. 2025 തിങ്കൾ മുതൽ 26 .7.25 ശരി വരെ ക്ലാസ് ഉണ്ടായിരുന്നത് അതിനാൽ റിഫ്ലക്ഷൻ 9 മണി മുതൽ 9 വരെ നടത്തപ്പെട്ടു. അഖിൽ സാറിൻറെ നേതൃത്വത്തിൽ ആയിരുന്നു റിഫ്ലക്ഷൻ നടന്നത്.ഏകദേശം 22 ഓളം പേർ പങ്കെടുത്തു. ആദ്യമായി അനുഭവം പങ്കുവെച്ചത് സ്കൂളിലെ അധ്യാപക വിദ്യാർത്ഥിയായിരുന്നു ആദ്യ ആഴ്ചയേക്കാളും നല്ല രീതിയിൽ കുട്ടികൾ പെരുമാറി എന്നും ഇടപെടാൻ സാധിച്ചു എന്ന് അവർ പറഞ്ഞു. രണ്ടാമതായി മാർത്തോമ്മാ എച്ച്എസ്എസ് ആറുമുറി കടയിൽ നിന്നും ലക്ഷ്മിയായിരുന്ന അനുഭവം പങ്കുവെച്ചത് പ്രവർത്തനങ്ങൾക്കും നടത്തുന്നുണ്ടെന്ന് അവർ പറഞ്ഞു.പിന്നീട് ഗവൺമെൻറ് എച്ച്എസ്എസ് വാക്കനാട് സ്കൂൾ ആയിരുന്നു അനുഭവം പങ്കുവെച്ചത് ആയിരുന്നു പറഞ്ഞത് വളരെ നല്ല രീതിയിൽ അവർ ക്ലാസുകൾ എടുക്കാൻ സാധിച്ചു എന്ന് അവർ പറഞ്ഞു പിന്നീട് എൻറെ സ്കൂൾ ആയ ടിവിഎം എച്ച്എസ്എസ് എന്ന സ്കൂളിൽനിന്ന് അനുഭവം പങ്കുവെച്ചത് വളരെ നല്ല ഒരാഴ്ചയായിരുന്നെന്നും നല്ല അനുഭവങ്ങളാണ് ലഭിച്ചതെന്നും പറഞ്ഞു ഗവൺമെൻറ് ബോയ്സ് എച്ച്എസ്എസ് കൊട്ടാരക്കരയിൽ നിന്നും ആതിരയാണ് അനുഭവം പങ്കുവെച്ചത് അവർക്ക് ഡിസ്പ്ലേയും ഡ്യൂട്ടിയാണ് ലഭിച്ചതെന്നും അവർ പറഞ്ഞു അവർക്ക് നല്ല അയച്ച ആയിരുന്നു എന്ന് അവർ പങ്കുവെച്ചു പിന്നീട് സെൻ.മേരിസ് എച്ച്എസ്എസ് കൊട്ടാരക്കരയിൽ നിന്ന് സിജിഷ്ണയാണ് അനുഭവം പങ്കുവെച്ചത് അവർക്ക് നല്ല അനുഭവമായിരുന്നു കൂടാതെ കുട്ടികളുടെ പേര് പഠിക്കാൻ സാധിച്ചു എന്ന് അവർ പറഞ്ഞു കൂടാതെ ചാന്ദ്രദിനം പരിപാടി സംഘടിപ്പിക്കുകയുണ്ടായി അടുത്തതായി ഗവൺമെൻറ് വിഎച്ച്എസ്എസ് പെരുംകുളം സ്കൂളിൽ നിന്നും നീതുരാജ് ആണ് പങ്കുവെച്ചത് ചാന്ദ്രദിനത്തെ പറ്റി അവരും പറഞ്ഞിരുന്നത് അവർക്കും നല്ലൊരു ആഴ്ചയായിരുന്നു എന്ന് അവർ പറഞ്ഞു ജിഎച്ച്എസ്എസ് പോരുവഴിയിൽ നിന്നുംഅമലാണ് അനുഭവം പങ്കുവെച്ചത് അവരുടെ സ്കൂളിൽ ക്വിസ് മത്സരം നടന്നു കൂടാതെ വിവിധതരം പരിപാടികളും നടന്നു അവർക്ക് നല്ല ഒരാഴ്ചയായിരുന്നു ഇത് അടുത്തതായി പറഞ്ഞത് എം ജി എച്ച്എസ്എസ് തുമ്പമണ്ണിൽ നിന്നും അലീനയായിരുന്നു അവർ കുട്ടികൾ അവരെ പരിഗണിച്ചു എന്നും കുട്ടികളോട് കൂടുതൽ ഇടപെടാൻ സാധിച്ചു എന്ന് അവർ പറഞ്ഞു എല്ലാവരും നല്ല അനുഭവമാണ് പങ്കുവെച്ചത് വളരെ ഒരാഴ്ചയായിരുന്നു
എല്ലാവർക്കും കഴിഞ്ഞുപോയത് വളരെ നല്ല അനുഭവങ്ങളാണ് പങ്കുവെച്ചത് സ്കൂളുമായി എല്ലാവർക്കും പൊരുത്തപ്പെടാൻ സാധിച്ചു എന്നും എല്ലാവരും പറഞ്ഞു.
വാരാന്ത്യ പ്രതിഫലനം
ആദ്യത്തെ വാരാന്ത്യ പ്രതിഫലനയോഗം 2025 ജൂലൈ 19-ാം തീയതി രാവിലെ 10:00 മുതൽ 11:30 വരെ ജനറൽ ഹാളിൽ നടന്നു. എല്ലാ വിദ്യാർത്ഥികളും ജനറൽ ഹാളിൽ കൂടിച്ചേർന്നു. പ്രവീന മിസ്, സിതൂഷ മിസ്, സ്വാതി മിസ്, സ്മിത മിസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഈ വീക്ഷണ യോഗം നടന്നു. ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ച് അവരുടെ ലീഡർമാർ അനുഭവങ്ങൾ പങ്കുവെച്ചു. ഏകദേശം 105 വിദ്യാർത്ഥികൾ പങ്കെടുത്തു.ആദ്യത്തെ സ്കൂൾ Govt. H.S.S., വട്ടംകുളം ആയിരുന്നു. കേള്യാണിയും എംദേവിനും ഈ സ്കൂളിലേക്ക് പോയിരുന്നു. സ്കൂൾ ലീഡർ കേള്യാണി അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. വിദ്യാർത്ഥികൾ നല്ലവരാണ്, എന്നാൽ ശ്രദ്ധ കുറവാണ്. ഐ. സി. ടി, ലാപ്‌ടോപ്പ് എന്നിവയുടെ ഉപയോഗം അവർക്കൊരു പുതിയ അനുഭവമായിരുന്നു.അടുത്ത് ജോയൽ രാജ് St. Mary's, കൊട്ടാരക്കരയിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഈ സ്കൂളിലേക്ക് 21 വിദ്യാർത്ഥികൾ പോയിരുന്നു. ജോയൽ,ആൽബിനും ട്രാഫിക് ഡ്യൂട്ടി കൈകാര്യം ചെയ്തു. പ്രധാന പ്രശ്നം സൗകര്യങ്ങളുടെ അഭാവം ആയിരുന്നു, കൂടാതെ നൽകിയ മുറി ചെറിയതായിരുന്നു. Govt. Boys H.S., കൊട്ടാരക്കര എന്ന സ്കൂളിൽ അനഘ എം.എസ്. നേതൃത്വം വഹിച്ചു. അവിടെ പോയ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നുവെന്നതാണ് പ്രധാന പ്രശ്നം. ബുധനാഴ്ച സ്കൂളിൽ പരീക്ഷയും വിദ്യാരമ്പം പരിപാടിയും നടന്നു.SKVHSS, തൃക്കണമംഗലം എന്ന സ്കൂളിലേക്ക് അടിത്യയും ഡേവിഡും (ഫിസിക്കൽ സയൻസ് വിഭാഗം) പോയിരുന്നു. ലീഡർ അടിത്യയായിരുന്നു, അനുഭവങ്ങൾ പങ്കുവെച്ചത് ആദിൽ ആയിരുന്നു. "നാളുകെട്ട്" എന്ന മുറിയാണ് അവർക്കു അനുവദിച്ചത്. വിദ്യാർത്ഥികൾ അനുസരിക്കുകയും സഹകരിക്കുകയും ചെയ്തു.MGHS, തുമ്പമൺ സ്കൂളിലേക്ക് അനഘ ആർ. നായർ പോയിരുന്നു. അവിടുത്തെ വിദ്യാർത്ഥികൾ അനുശാസനം കാണിച്ചില്ല എന്നതാണ് പ്രശ്നം. സയൻസ് ലാബ് മുറിയായി നൽകി. ഒരൊറ്റ ക്ലാസ്സിൽ 40 മുതൽ 63 വരെ വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്നാണ് പറയുന്നു.Govt. PV. H.S.S., പെരുമ്കുളം എന്ന സ്കൂളിലേക്ക് 6 വിദ്യാർത്ഥികൾ പോയിരുന്നു. ലീഡർ നീതു എം അനുഭവങ്ങൾ പങ്കുവെച്ചു. ഗസ്റ്റ് അധ്യാപകർ പരിശീലകർക്കു അധ്യാപകരെന്ന നിലയിൽ വേഷം നൽകി. വിദ്യാർത്ഥികൾക്ക് വായിക്കാനും എഴുതാനും അറിയാത്തത് വലിയ പ്രശ്നമായിരുന്നു.Govt. H.S., തളക്കര സ്കൂളിൽ മാന്നാ നേതൃത്വം വഹിച്ചു. സ്കൂൾ പുറംപാഠ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി. വിദ്യാർത്ഥികൾ സജീവമായിരുന്നു. അസംബ്ലി സൗഹൃദപരമായി നടന്നു. അറബിക് മത്സരത്തിൽ വിദ്യാർത്ഥികൾ സമ്മാനങ്ങൾ നേടി.Govt. H.S.S., പല്ലെഗ്ലി: 6 വിദ്യാർത്ഥികൾ പരിശീലനത്തിന് പോയിരുന്നു. കൗൺസിൽ മുറിയാണ് പരിശീലന മുറിയായി നൽകിയത്.MGHSS, ഇടയമംഗലം, TVTM HS, നടുംയം, GHS, പൂയപ്പള്ളി, GHSS, പത്തൂർ, VGHSS, നെടിയവിള, Marthoma, HS, അമ്മങ്കട, GHSS, പൊന്മുടി, St. Margaret’s HSS, എലമ്പല്ലൂർ, SNSM HSS, എലമ്പല്ലൂർ എന്നീ സ്കൂളുകളിൽ പോയ വിവിധ ലീഡർമാർ അനുഭവങ്ങൾ പങ്കുവെച്ചു. പല സ്കൂളുകളിലും വിദ്യാർത്ഥികൾ കൂടുതൽ സംസാരിക്കുന്നതുംഅനുസരണയില്ലായ്മ ആണ് പ്രധാന പ്രശ്നം.
അവസാനമായി, കൂടുതൽ വിദ്യാർത്ഥികൾ അനുഭവപ്പെട്ട പ്രധാന പ്രശ്നങ്ങൾ മുറി സൗകര്യങ്ങളിലെ കുറവും, വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ചിരുന്ന കുറവ് ആദരവുമാണ്. എങ്കിലും ഗുരുതരമായ പ്രശ്നങ്ങൾ ആരും നേരിട്ടില്ല.
🦋 പ്രതിവാര പ്രതിഫലനം 🦋
2024 2026 ബി എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി അദ്ധ്യാപകപരിശീലനം ആരംഭിച്ചത് 14 7 2025 തിങ്കളാഴ്ചയായിരുന്നു രാവിലെ കൃത്യം 9. 30നു സ്കൂളിലെത്തി ശേഷം ഹെഡ്മാസ്റ്റർ റൂമിൽ പോയി രജിസ്റ്റർ ഓഫീസിൽ ഏൽപ്പിക്കുകയും അതിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് ഒരു മീറ്റിങ്ങിനു ശേഷം ഈശ്വര പ്രാർത്ഥനയോടുകൂടി അന്നത്തെ പ്രവർത്തി ദിനം ആരംഭിച്ചു. എനിക്ക് നിശ്ചയിച്ചിരുന്ന വിഷയ അധ്യാപികയെ കണ്ട ശേഷം ഞങ്ങൾക്ക് അനുവദിച്ചു തന്ന സ്ഥലത്തേക്ക് പോയിരുന്നു. എനിക്ക് നൽകിയിരുന്ന ക്ലാസ്സ് 8D ആയിരുന്നു. അന്നേദിവസം കുട്ടികളെ പരിചയപ്പെടുകയും ചെയ്തു. 4.45 ആയപ്പോഴേക്കും സ്കൂൾ വിടുകയും രജിസ്റ്ററിൽ ഒപ്പിട്ടതിനു ശേഷം ഞങ്ങൾ വീടുകളിലേക്ക് മടങ്ങി.
Wednesday, 5 February 2025
Sunday, 26 January 2025
വിഷയക്കൂട്ടായ്മ ഉദ്ഘാടനം
ഡോ. സി.ഉണ്ണിക്കൃഷ്ണൻ പങ്കുവെച്ച മാർഗനിർദേശവും വിവേകവും, വിവിധ വകുപ്പുകളുടെ ഊർജ്ജസ്വലമായ സംഭാവനകൾക്കൊപ്പം അസോസിയേഷൻ ഉദ്ഘാടനം, ആവേശകരമായ ഒരു വർഷത്തിന് തുടക്കം കുറിച്ചു. ഞങ്ങളുടെ കാമ്പസിനെ കൂടുതൽ ചലനാത്മകവും ആകർഷകവുമായ സ്ഥലമാക്കി മാറ്റുന്നതിന് എല്ലാവരേയും പ്രചോദിപ്പിക്കുകയും ഊർജ്ജസ്വലമാക്കുകയും സംഭാവന ചെയ്യാൻ തയ്യാറാവുകയും ചെയ്തു.
വിവിധ ഡിപ്പാർട്ട്‌മെൻ്റുകളുടെ കലാപരിപാടികളോടെ ചടങ്ങ് ഗംഭീരമായി സമാപിച്ചു. നൃത്തം, സംഗീതം, നാടകം തുടങ്ങി വിവിധ സാംസ്കാരിക പരിപാടികളിലൂടെ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. ഓരോ ഡിപ്പാർട്ട്‌മെൻ്റും അതിൻ്റെ തനതായ കഴിവ് വേദിയിലേക്ക് കൊണ്ടുവന്നു, ഇത് സർഗ്ഗാത്മകതയുടെയും വൈവിധ്യത്തിൻ്റെയും ആഘോഷമാക്കി മാറ്റി. ചടുലമായ പ്രകടനങ്ങൾ ആർപ്പുവിളികളോടെയും കരഘോഷത്തോടെയും എതിരേറ്റു, പരിപാടിക്ക് ഉത്സവ ചൈതന്യം നൽകി. പ്രചോദനവും പഠനവും ആഘോഷവും നിറഞ്ഞ ഒരു ദിവസത്തിൻ്റെ തികഞ്ഞ അവസാനമായിരുന്നു അത്.
കലയപുരം ആശ്രയ: സാമൂഹ്യ സന്ദർശനം
സെപ്തംബർ 7-ന്, ഞങ്ങളുടെ പ്രായോഗിക പാഠ്യപദ്ധതിയുടെ ഭാഗമായി കലയപുരത്തെ ആശ്രയയിലേക്കുള്ള അർത്ഥവത്തായ യാത്ര ആരംഭിച്ചു. ഈ സന്ദർശനം സാധാരണ ക്ലാസ്റൂം ദിനചര്യയിൽ നിന്നുള്ള ഇടവേള മാത്രമല്ല, സാമൂഹിക സേവനത്തെക്കുറിച്ചും സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും ആഴത്തിലുള്ള ധാരണ ഞങ്ങൾക്ക് നൽകിയ ഒരു കണ്ണ് തുറപ്പിക്കുന്ന അനുഭവം കൂടിയായിരുന്നു.
ആശ്രയയിലെത്തിയപ്പോൾ ശാന്തമായ അന്തരീക്ഷം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.
"അഭയം" എന്ന് വിവർത്തനം ചെയ്യുന്ന ആശ്രയ, പ്രായമായവർക്കും നിരാലംബർക്കും സുരക്ഷിതവും പരിപോഷിപ്പിക്കുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്തുകൊണ്ട് അതിൻ്റെ പേരിന് അനുസൃതമായി ജീവിക്കുന്നു. ഏറ്റവും ആവശ്യമുള്ളവർക്ക് വീടും പരിചരണവും വാഗ്ദാനം ചെയ്യുക എന്നതാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. താമസക്കാരിൽ ചിലരെ കാണാനും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാനും പോകുമ്പോൾ ഇത് ഞങ്ങളിൽ ആഴത്തിൽ പ്രതിധ്വനിച്ചു.
Wednesday, 4 September 2024
വേലുത്തമ്പി ദളവ മ്യൂസിയം സന്ദർശനം
Tuesday, 3 September 2024
ബ്ലോഗ് നിർമ്മാണം വർക്ക് ഷോപ്പ്
കേരളസർവകലാശാലയുടെ ബി.എഡ് കരിക്കുലം EDU03 യുടെ ഭാഗമായി 3/09/2024 ൽ ബ്ലോഗ് നിർമ്മാണത്തിനുള്ള വർക്ക്ഷോപ്പ് നടത്തി. പ്രിൻസിപ്പൽ ശ്രീ റിജുലാൽ സാറാണ് ബ്ലോഗിനെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങൾ പറഞ്ഞുതന്നത്. ബ്ലോഗിന്റെ ഘടന, വിവിധതരം ബ്ലോഗുകൾ, ബ്ലോഗിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള സാമാന്യ അവബോധമാണ് സർ നൽകിയത്. അതിനോടൊപ്പം ബ്ലോഗിന്റെ നിർമ്മാണത്തെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും പറഞ്ഞുതരുന്നതിനായി ശ്രീ ഹരിലാൽ സാറിനെ സ്വാഗതം ചെയ്തു. ഹരിലാൽ സാറിന്റെ നേതൃത്വത്തിലാണ് അന്നത്തെ ക്ലാസ്സ് നടന്നത്. ബ്ലോഗ് എങ്ങനെ നിർമ്മിക്കണമെന്നും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും സാർ പറഞ്ഞുതന്നു. അന്നത്തെ ക്ലാസ്സ് കഴിഞ്ഞതോടുകൂടി എല്ലാവർക്കും ബ്ലോഗ് നിർമ്മിക്കാൻ സാധിച്ചു. അതിലുപരി വേണ്ടവിധം കൈകാര്യം ചെയ്യാനും പഠിച്ചു.
വാരാന്ത്യ പ്രതിഫലനം
അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ വാരാന്ത്യ പ്രതിഫലന ദിവസമായിരുന്നു ഇന്ന് സാരി ടീച്ചർ അരുൺ സാർ എന്നിവരുടെ നേതൃത്വത്തിലാണ് റിഫ്ലക്ഷൻ നടന്ന...
-
അന്താരാഷ്ട്ര അദ്ധ്യാപകദിനം
-
കരിക്കുലത്തിന്റെ ഭാഗമായി 4/9/2024 ൽ മണ്ണടിയിൽ വേലുത്തമ്പി ദളവ മ്യൂസിയം സന്ദർശനം നടത്തി. പ്രിൻസിപ്പൽ ശ്രീ റി...