Wednesday, 4 September 2024

വേലുത്തമ്പി ദളവ മ്യൂസിയം സന്ദർശനം




                                


കരിക്കുലത്തിന്റെ ഭാഗമായി 4/9/2024 ൽ മണ്ണടിയിൽ വേലുത്തമ്പി ദളവ മ്യൂസിയം സന്ദർശനം നടത്തി. പ്രിൻസിപ്പൽ ശ്രീ റിജുലാൽ സാറിന്റെയും മലയാളം ആർട്സ് വകുപ്പ് മേധാവി അഖിൽ രാജ് സാറിന്റെയും നേതൃത്വത്തിൽ എല്ലാ ഡിപ്പാർട്ട്മെന്റ് കുട്ടികളും സമയക്രമം അനുസരിച്ചായിരുന്നു സന്ദർശനം നടത്തിയത്. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടിയിൽ ദളവയുടെ സ്മരണാർത്ഥം സ്ഥാപിച്ച മ്യൂസിയമാണ് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം. രണ്ടു നിലകളായി പണിഞ്ഞിട്ടുള്ള മ്യൂസിയം കെട്ടിടത്തിന്റെ മുന്നിലായി ദളവയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
 




മ്യൂസിയത്തിന്റെ താഴെ നില ഓപ്പൺ എയർ ഗ്യാലറിയാണ്. ഇവിടെ മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിര തിരുനാൾ വരെയുള്ള എല്ലാ തിരുവിതാംകൂർ രാജാക്കന്മാരുടെയും ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.ശ്രീബുദ്ധന്റെ ശിലാവിഗ്രഹം, നാഗരൂപങ്ങൾ, നാഗാരാധനയുടെ കോലങ്ങളും ഇവിടെയുണ്ട്.


     

പുരാതന കാർഷികോപകരണങ്ങൾ, പഴയകാല യുദ്ധോപകരണങ്ങളായ പീരങ്കികൾ, വാൾ, കുന്തം, കഠാരകൾ, കായംകുളം വാൾ തുടങ്ങിയവയെല്ലാം ഇവിടെ പ്രദർശനത്തിനുണ്ട്. കൂടാതെ വിപുലമായ ഒരു നാണയ ഗ്യാലറിയും സജ്ജീകരിച്ചിരിക്കുന്നു. വേലുത്തമ്പി ദളവയുടെ ജീവചരിത്രം വ്യക്തമാക്കുന്ന ചിത്രപ്രദർശനവും ആകർഷകമാണ്.

                           
കല്ലടയാറിന്റെ തീരത്തെ ശിൽപാലംകൃതമായ കാമ്പിത്താൻ കൽമണ്ഡപം കാണികളെ ആകർഷിക്കുന്നവയിലൊന്നാണ്.
കല്ലടയാറിന്റെ തീരത്തെ ശിൽപാലംകൃതമായ കാമ്പിത്താൻ കൽമണ്ഡപം കാണികളെ ആകർഷിക്കുന്നവയിലൊന്നാണ്.

Tuesday, 3 September 2024

ബ്ലോഗ് നിർമ്മാണം വർക്ക് ഷോപ്പ്

 


       

      


കേരളസർവകലാശാലയുടെ ബി.എഡ് കരിക്കുലം EDU03 യുടെ ഭാഗമായി 3/09/2024 ൽ ബ്ലോഗ് നിർമ്മാണത്തിനുള്ള വർക്ക്ഷോപ്പ് നടത്തി. പ്രിൻസിപ്പൽ ശ്രീ റിജുലാൽ സാറാണ് ബ്ലോഗിനെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങൾ പറഞ്ഞുതന്നത്. ബ്ലോഗിന്റെ ഘടന, വിവിധതരം ബ്ലോഗുകൾ, ബ്ലോഗിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള സാമാന്യ അവബോധമാണ് സർ നൽകിയത്. അതിനോടൊപ്പം ബ്ലോഗിന്റെ നിർമ്മാണത്തെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും പറഞ്ഞുതരുന്നതിനായി ശ്രീ ഹരിലാൽ സാറിനെ സ്വാഗതം ചെയ്തു. ഹരിലാൽ സാറിന്റെ നേതൃത്വത്തിലാണ് അന്നത്തെ ക്ലാസ്സ് നടന്നത്. ബ്ലോഗ് എങ്ങനെ നിർമ്മിക്കണമെന്നും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും സാർ പറഞ്ഞുതന്നു. അന്നത്തെ ക്ലാസ്സ് കഴിഞ്ഞതോടുകൂടി എല്ലാവർക്കും ബ്ലോഗ് നിർമ്മിക്കാൻ സാധിച്ചു. അതിലുപരി വേണ്ടവിധം കൈകാര്യം ചെയ്യാനും പഠിച്ചു.


Sunday, 1 September 2024

ഫ്രഷേഴ്സ് ഡേ


2024-2026 അധ്യയന വർഷത്തെ ഫ്രഷേഴ്‌സ് ഡേ ആഘോഷം 2024 ഓഗസ്റ്റ് 22-ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പുതിയ ബാച്ചിനെ വരവേൽക്കാൻ സീനിയർ വിദ്യാർത്ഥികളും സ്റ്റുഡൻ്റ് കൗൺസിലും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.


 

വാരാന്ത്യ പ്രതിഫലനം

 അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ വാരാന്ത്യ പ്രതിഫലന ദിവസമായിരുന്നു ഇന്ന് സാരി ടീച്ചർ അരുൺ സാർ എന്നിവരുടെ നേതൃത്വത്തിലാണ് റിഫ്ലക്ഷൻ നടന്ന...